Malappuram Collector

Call Directions Website Contact the organization

Malappuram Collector Official page of District Collector, Malappuram District, Kerala State (Head of Malappuram)

 🌴
01/11/2026

🌴

മലപ്പുറം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന സമിതി (DDC) യോഗം ചേര്‍ന്നു. ജില്ലയ...
31/10/2026

മലപ്പുറം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന സമിതി (DDC) യോഗം ചേര്‍ന്നു. ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങളും വിലയിരുത്തലുകളും:

ആരോഗ്യം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ എം.ആർ.ഐ. സ്കാനിങ് മെഷീൻ ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കും. ₹23.75 കോടി ചെലവിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കും. കൂടാതെ, തിരൂരിലെ ജില്ലാ മരുന്ന് സൂക്ഷിപ്പ് കേന്ദ്രത്തിന് പുതിയ സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

റോഡ് സുരക്ഷ & ഗതാഗതം: സ്കൂൾ സമയങ്ങളിൽ ജെ.സി.ബി., ടിപ്പർ തുടങ്ങിയ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. ദേശീയപാതയിലെ സർവീസ് റോഡുകൾ ഒഴിവാക്കി പോകുന്ന ദീർഘദൂര ബസുകൾക്കെതിരെ കർശന പരിശോധന തുടരും. വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ സ്കൂൾ റൂട്ടുകളിൽ ബസ് സമയക്രമീകരണം ഉടൻ നടപ്പാക്കും.

അടിസ്ഥാന സൗകര്യങ്ങൾ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര, മൂന്നിയൂർ ഭാഗങ്ങളിലെ സർവീസ് റോഡ്, ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്ത സ്ഥലപരിശോധന നടത്തും. കുടിവെള്ള പദ്ധതികളും സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.

തീരദേശ-പരിസ്ഥിതി വികസനം: താനൂർ ഹാർബറിനെ സമ്പൂർണ്ണ ശുചിത്വ ഹാർബറാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കനോലി കനാൽ ഡ്രെഡ്ജിംഗ് പ്രവൃത്തികളുടെ ഭാഗമായുള്ള മാലിന്യനിക്ഷേപത്തിന് മുൻകൂട്ടി സ്ഥലം കണ്ടെത്തും.

ജനസൗഹൃദ ഓഫീസുകൾ: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വയോജന സൗഹൃദമാക്കാനും ഹെൽപ് ഡെസ്കുകൾ സജ്ജീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ വികസന പദ്ധതികളും കൃത്യമായ ഗുണനിലവാരത്തോടെ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കും.

കനത്ത മഴ മുന്നറിയിപ്പ്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/10/2026) അവധികേന്ദ്ര കാലാവസ്ഥാ വകുപ്പിന്റ...
24/10/2026

കനത്ത മഴ മുന്നറിയിപ്പ്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/10/2026) അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും.

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

മലപ്പുറം ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്ക...
24/10/2026

മലപ്പുറം ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ശക്തമായ കാറ്റ് എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണം. പ്രത്യേകിച്ച്, ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ പകൽ സമയത്തുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും അപകടാവസ്ഥയിലുള്ള വീടുകളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി അധികൃതർ നിർദേശിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുവാൻ സഹകരിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കേണ്ടതാണ്.

അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക. ശക്തമായ മഴയുള്ള സമയത്ത് നദികൾ മുറിച്ചുകടക്കുന്നതും ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫിയെടുക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുകയും നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അത്യാവശ്യ രേഖകളും സാധനങ്ങളും ഉൾപ്പെടുത്തിയുള്ള എമർജൻസി കിറ്റ് മുൻകൂട്ടി തയ്യാറാക്കി വെക്കണം. വൈദ്യുതി ലൈനുകൾ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങൾക്കെതിരെ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിനു മുൻപ് വൈദ്യുതാപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി തകരാറുകൾ കണ്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിൽ അറിയിക്കുക. അടിയന്തര സഹായങ്ങൾക്കായി താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (24/10/2026) ഓറഞ്ച് അലർട്ടും, 25/10/2026 തീയതീയിൽ റെഡ്...
24/10/2026

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (24/10/2026) ഓറഞ്ച് അലർട്ടും, 25/10/2026 തീയതീയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

പുറപ്പെടുവിച്ച സമയം - 01.00 PM, 24/10/2026

നമ്മുടെ ജില്ലയിലെ കുട്ടികളുടെ ആധാർ പുതുക്കൽ നടപടികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുന്നതിനായി വിപുലമായ ക്രമ...
23/10/2026

നമ്മുടെ ജില്ലയിലെ കുട്ടികളുടെ ആധാർ പുതുക്കൽ നടപടികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇന്ന് ചേർന്ന ജില്ലാതല ആധാർ നിരീക്ഷണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

5 വയസ്സ് പൂർത്തിയായ കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് ഉടൻ തന്നെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിനുപുറമേ, 5 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളെയും പ്രധാന ആശുപത്രികളെയും ഏകോപിപ്പിച്ച് സൗകര്യമൊരുക്കും.

രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ തന്നെ കുട്ടികളുടെ ആധാർ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.
പൊതുജനങ്ങൾക്ക് ആധാർ സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിന് ജില്ല തലങ്ങളിൽ കൂടുതൽ ആധാർ സേവാ കേന്ദ്രങ്ങൾ ആരംഭിക്കാനും നടപടികൾ സ്വീകരിക്കും. അതോടൊപ്പം തന്നെ ആധാർ സേവനങ്ങളുടെ മറവിൽ നടക്കുന്ന വ്യാജ ഇടപാടുകളും തട്ടിപ്പുകളും തടയുന്നതിനായുള്ള കർശന നിരീക്ഷണവും ജില്ലയിൽ ഉറപ്പുവരുത്തും.

യുഐഡിഎഐ സംസ്ഥാന ഓഫീസ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, മലപ്പുറം ആധാർ സേവാ കേന്ദ്രം മാനേജർ ടി. സുഭാഷ്, യുഐഡിഎഐ അഡ്മിൻ ടി.എസ്. അനീഷ് കുമാർ, മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സ്കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലും നടക്കുന്ന ക്യാമ്പുകളുടെ വിശദവിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുന്നതാണ്. പൊതുജനങ്ങൾ ഈ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

'കാഴ്ചയില്ലായ്മ കാഴ്ചപ്പാടിന്റെ അഭാവമല്ല' എന്ന മഹത്തായ സന്ദേശമുയർത്തി ഇന്ന് മലപ്പുറം കളക്ടറേറ്റിൽ സംഘടിപ്പിച്ച ജില്ലാതല ...
16/10/2026

'കാഴ്ചയില്ലായ്മ കാഴ്ചപ്പാടിന്റെ അഭാവമല്ല' എന്ന മഹത്തായ സന്ദേശമുയർത്തി ഇന്ന് മലപ്പുറം കളക്ടറേറ്റിൽ സംഘടിപ്പിച്ച ജില്ലാതല വൈറ്റ് കെയിൻ ദിനാചരണത്തിൽ പങ്കെടുത്തത് ഏറെ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നു.

ജില്ലാ ഭരണകൂടം, ജില്ലാ ലയൺസ് ക്ലബ്, വള്ളിക്കാപ്പറ്റ സ്കൂൾ ഫോർ ദി ബ്ലൈൻഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനും വിദ്യാർഥികളോടും അധ്യാപകരോടുമൊപ്പം സമയം ചെലവഴിക്കാനും സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.
ഭിന്നശേഷിക്കാരായ സഹോദരങ്ങളുടെ സ്വയംപര്യാപ്തതയും സർവതോന്മുഖമായ ഉന്നമനവും ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ മികച്ചതും മാതൃകാപരവുമായ ഒട്ടനവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പിലാക്കി വരുന്നത്. പരിപാടിയുടെ ഭാഗമായി വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂളും അരീക്കോട് എസ്.ഒ.എച്ച്.എസ്.എസും ചേർന്ന് നടപ്പിലാക്കുന്ന 'സ്കൂൾ ഓഫ് ടുഗതർനെസ്സ്' പദ്ധതിയുടെ മൂന്നാം ഘട്ടമായ 'സിംബയോസിസ്' പദ്ധതിക്ക് തുടക്കം കുറിക്കാനും സാധിച്ചു.
ഈ ദിനാചരണത്തിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവം സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ വൈറ്റ് കെയിൻ റാലിയായിരുന്നു. കാഴ്ച്ച പരിമിതരായ നമ്മുടെ സഹോദരങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിട്ടറിയാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി കണ്ണുകൾ മൂടിക്കെട്ടിയാണ് ഞങ്ങൾ ഈ നടത്തത്തിൽ പങ്കാളികളായത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ലയൺസ് ക്ലബ് ഭാരവാഹികളും അണിനിരന്ന റാലി സമൂഹത്തിന് നൽകുന്നത് വലിയൊരു ഉൾക്കാഴ്ചയാണ്.

തുടർന്ന് വേദിയിൽ അരങ്ങേറിയ വള്ളിക്കാപ്പറ്റ ബ്ലൈൻഡ് സ്കൂളിലെ മിടുക്കരായ കുട്ടികളുടെ കലാപരിപാടികൾ ഏവരുടെയും മനസ്സ് നിറച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച എ.ഡി.എം പി.ഒ. സാദിഖ്, ബോധവൽക്കരണ ക്ലാസെടുത്ത പി. അബ്ദുറഹ്മാൻ, മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്കും ഈ കൂട്ടായ്മ വിജയകരമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഉൾച്ചേർക്കലിന്റെയും കരുതലിന്റെയും നല്ല നാളേക്കായി നമുക്കൊരുമിച്ച് മുന്നേറാം.

താനൂർ താലൂക്കാശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ നിർമാണ-വികസന പ്രവർത്തനങ്ങള...
07/10/2026

താനൂർ താലൂക്കാശുപത്രിയിൽ എത്രയും വേഗം കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ നിർമാണ-വികസന പ്രവർത്തനങ്ങളും ഐസൊലേഷൻ വാർഡും സന്ദർശിച്ച് പുരോഗതി നേരിട്ട് വിലയിരുത്തി.
താനൂർ എം.എൽ.എ പി. കെ. നവാസിന്റെ നിരന്തര ഇടപെടലുകളുടെ ഭാഗമായി നടക്കുന്ന നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മികച്ച സൗകര്യങ്ങളും ചികിത്സയും ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.
സന്ദർശനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജാനിഫ് കെ. എം., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ സി., താനൂർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഷംജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.

രോഗത്തെ ഭയപ്പെടുകയല്ല, രോഗം വരുന്നതിന് മുൻപേ പ്രതിരോധിക്കുകയാണ് വേണ്ടത്!മീസിൽസ് (അഞ്ചാംപനി) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ...
07/10/2026

രോഗത്തെ ഭയപ്പെടുകയല്ല, രോഗം വരുന്നതിന് മുൻപേ പ്രതിരോധിക്കുകയാണ് വേണ്ടത്!
മീസിൽസ് (അഞ്ചാംപനി) പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് താനൂരിലെ ഒരു വീട്ടിൽ നേരിട്ടെത്തി ആ കുടുംബാംഗങ്ങളുമായി സംസാരിക്കുകയുണ്ടായി. അവലോകന യോഗങ്ങളിലെ തീരുമാനങ്ങൾ വെറും ഫയലുകളിൽ മാത്രം ഒതുങ്ങാതെ, നാടിന്റെ ഓരോ വാതിൽപ്പടിയിലും ജനങ്ങളിലേക്കും എത്തണം എന്ന ആഗ്രഹത്തോടെയാണ് ഈ സന്ദർശനം.

നമ്മൾ ഒരു കുഞ്ഞിന് നൽകുന്ന വാക്സിൻ ആ കുഞ്ഞിന്റെ മാത്രം സുരക്ഷയല്ല, മറിച്ച് നമ്മുടെ ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളുടെ ജീവന്റെ സുരക്ഷ കൂടിയാണ്. ഒരു കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ ഒരു വലിയ കണ്ണിയാണ് നമ്മൾ മുറിച്ചുമാറ്റുന്നത്. വാക്സിനേഷനെക്കുറിച്ച് ആ കുടുംബത്തിനുണ്ടായിരുന്ന സംശയങ്ങൾക്ക് മറുപടി നൽകാനും അവർക്ക് ആത്മവിശ്വാസം പകരാനും ഈ സന്ദർശനത്തിലൂടെ സാധിച്ചു.

ഇതിനു മുന്നോടിയായി, താനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മീസിൽസ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേരുകയുണ്ടായി. ജില്ലയിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പയിനുകളും ഡ്രൈവുകളും വഴി പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
വാക്സിനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ആരോഗ്യപ്രവർത്തകരിൽ നിന്ന് കൃത്യമായ വിവരങ്ങൾ തേടണം. കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകി അവരുടെ ആരോഗ്യം ഉറപ്പാക്കാൻ എല്ലാ മാതാപിതാക്കളും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

മലപ്പുറം ജില്ലയിലെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ പുരോഗതിയും നിർവഹണ നിലവാരവും വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല കോ...
06/10/2026

മലപ്പുറം ജില്ലയിലെ കേന്ദ്രാവിഷ്കൃത വികസന പദ്ധതികളുടെ പുരോഗതിയും നിർവഹണ നിലവാരവും വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ - DISHA) യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ടി.പി. അഷ്റഫലി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പങ്കെടുത്തു.
എം.പി ഫണ്ട് വിനിയോഗം, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, തപാൽ-ബാങ്കിംഗ് മേഖലകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ പദ്ധതി പുരോഗതി യോഗം സമഗ്രമായി അവലോകനം ചെയ്തു. സ്വച്ഛ് ഭാരത് മിഷൻ, കെ.എസ്.ഇ.ബി വികസന പദ്ധതികൾ എന്നിവയിലെ നേട്ടങ്ങൾ വിലയിരുത്തിയതിനൊപ്പം ഗ്രാമപഞ്ചായത്തുകളിലെ ഖരമാലിന്യ സംസ്കരണത്തിന് കൂടുതൽ തുക വകയിരുത്താനും സമിതി നിർദ്ദേശിച്ചു.
കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിലും പരിസരങ്ങളിലും എയർപോർട്ട് അതോറിറ്റിയുടെ എൻ.ഒ.സി ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ സംയുക്ത യോഗം വിളിച്ചുചേർക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ മുഴുവൻ ഗുണഭോക്താക്കളിലേക്കും തടസ്സമില്ലാതെ എത്തിക്കാനും ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി.

Address

Collectorate
Up Hill Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Collector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Collector:

Shortcuts

Share


Other Government Officials in Up Hill Malappuram

Show All