30/05/2026
Dubai KMCC Kasaragod District
The offical page of Dubai KMCC Kasaragod District committee.
30/05/2026
30/05/2026
ബലി പെരുന്നാൾ സന്ദേശം: സന്തോഷവും സമാധാനവും നിറയട്ടെ — യഹ്യ തളങ്കര
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ആഘോഷിക്കുന്ന ഈ ബലി പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിറക്കട്ടെയെന്ന് ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ത്യാഗത്തിന്റെയും കരുണയുടെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ മനുഷ്യരാശിക്ക് പകർന്നു നൽകുന്നതെന്നും, പരസ്പര സ്നേഹവും സഹകരണവും ജീവിതത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുണ്യദിനം പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു
30/05/2026
മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണം : ഡോ. അൻവർ അമീൻ
ദുബായ് : ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശം മനുഷ്യ സമൂഹത്തിന് പകർന്നുനൽകുന്ന വിശുദ്ധ ബലി പെരുന്നാൾ ആത്മീയ നവോത്ഥാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമാണെന്ന് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ്” പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെ അതുല്യമായ വിശ്വാസവും സമർപ്പണവുമാണ് ബലി പെരുന്നാൾ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാർത്ഥതകളെ മാറ്റിനിർത്തി പരസ്പര സ്നേഹവും കരുണയും പങ്കുവെച്ച് സമൂഹത്തിൽ ഐക്യവും സഹോദര്യവും വളർത്തിയെടുക്കാൻ ഈ വിശുദ്ധ ദിനം എല്ലാവർക്കും പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്യാഗ സ്മരണയുടെ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ നിർധനരെയും രോഗികളെയും പ്രയാസമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാനുള്ള മനസ്സ് ഓരോരുത്തരിലും വളരണമെന്നും, ആഘോഷങ്ങളുടെ യഥാർത്ഥ ആത്മാവ് പങ്കിടലിലും കരുണയിലുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസി സമൂഹം എല്ലായ്പ്പോഴും കരുണയുടെയും സേവനത്തിന്റെയും പാതയിലാണ് മുന്നേറുന്നതെന്നും, സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ ബലി പെരുന്നാൾ പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഉൾപ്പെടെ സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ യുവജനങ്ങൾ കൂടുതൽ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ആഘോഷിക്കുന്ന ഈ ബലി പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിറക്കട്ടെയെന്ന് ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. കരുണയും സഹോദര്യവും ജീവിതത്തിൽ പകർത്താൻ ബലി പെരുന്നാൾ പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു
പുന്നക്കൽ മുഹമ്മദ് അലി, ഡോ. അബൂബക്കർ കുട്ടിക്കോൽ, മുനീർ അൽ വഫ, അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ , സി എൽ അൻവർ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു ബിസ്സിനെസ്സ് പ്രമുഖരായ സമീർ ബെസ്റ്റ് ഗോൾഡ്, ഷംസു സ്പീഡ് സ്റ്റാർ.,കെഎംസിസി നേതക്കളായ അഡ്വ സാജിദ്, കെപി മുഹമ്മദ് ,ജംഷാദ് പാലക്കാട്, അഷ്‌റഫ് കൊടുങ്ങല്ലൂർ ജില്ലാ ഭാരവാഹികളായ , ഇസ്മായിൽ നാലാം വാതുക്കൽ ,ഹസ്സൈനാർ ബിജന്തടുക്ക, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, പി ഡി നൂറുദീൻ, ബഷീർ പാറപള്ളി, ബഷീർ പള്ളിക്കര സുബൈർ കുബനൂർ സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ റഫീഖ് മാങ്ങാട് കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി, റാശിദ് പടന്ന സൈഫുദീൻ മൊഗ്രാൽ ഉപ്പി കല്ലങ്ങയ് മൻസൂർ മർത്യ സലാം മാവിലാടം തുടങ്ങി കെഎംസിസി മണ്ടലം മുസിപ്പൽ പഞ്ചയത്തു നേതാകൾ മറ്റ് പ്രവത്തകർ എന്നിവർ സംബന്ധിച്ചു
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ് പരിപാടി ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്യുന്നു.
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ് പരിപാടിയുടെ വീഡിയോ Part 10
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ് പരിപാടിയുടെ വീഡിയോ Part 9
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “അഹ്‌ലൻ ഈദ് പരിപാടിയുടെ വീഡിയോ Part 8
Click here to claim your Sponsored Listing.
Location
Category
Website
Address
Dubai
