09/10/2026
🔴 യങ്ങ് ഡെമോക്രാറ്റ്സ്: കൊടുങ്ങല്ലൂർ അസംബ്ലി യൂത്ത് കൗൺസിൽ നാളെ മാളയിൽ 🔴
കൊടുങ്ങല്ലൂർ: എസ്.ഡി.പി.ഐയുടെ പുതിയ യുവജന പ്രസ്ഥാനമായ 'യങ്ങ് ഡെമോക്രാറ്റ്സിന്റെ' (Young Democrats) കൊടുങ്ങല്ലൂർ അസംബ്ലി യൂത്ത് കൗൺസിൽ നാളെ നടക്കും. 2026 ഒക്ടോബർ 10 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് മാള വ്യാപാര ഭവനിൽ വെച്ചാണ് യൂത്ത് കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്നത്. യുവജനങ്ങളെ രാഷ്ട്രീയമായി ശാക്തീകരിക്കുക, രാജ്യത്തെ ജനാധിപത്യ പോരാട്ടങ്ങളിൽ യുവത്വത്തിന്റെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'യങ്ങ് ഡെമോക്രാറ്റ്സ്' രാജ്യവ്യാപകമായി രൂപീകരിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂർ മണ്ഡലത്തിലും യൂത്ത് കൗൺസിൽ ചേരുന്നത്. തൃശൂർ ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതിയൊരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ അണിചേരാൻ താല്പര്യമുള്ള മുഴുവൻ യുവതീയുവാക്കളെയും ഈ കൗൺസിലിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.പരിപാടിയുടെ വിശദാംശങ്ങൾ:
🗓️ തിയ്യതി: 2026 ഒക്ടോബർ 10, ശനിയാഴ്ച
⏰ സമയം: വൈകീട്ട് 3 മണി (3 PM)
📍 സ്ഥലം: വ്യാപാര ഭവൻ, മാള
(യുവത്വത്തിന്റെ കരുത്തുമായി നമുക്കൊന്നിക്കാം!) ✊