Jawahar Bal Manch - Kerala

Call Directions Website Contact the organization

Jawahar Bal Manch - Kerala ഉണരാം, ഉയരാം, ഒന്നാകാം

ജവഹർ ബാൽ മഞ്ച് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല...
02/11/2026

ജവഹർ ബാൽ മഞ്ച് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം കേരള കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ഡയറക്ടറും കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.
​ജെ.ബി.എം. എറണാകുളം ജില്ലാ പ്രസിഡന്റ് കുമാരി അഫ്രിൻ എം.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ചെയർമാൻ കെ.വി. ജോൺസൺ ആമുഖ പ്രസംഗം നടത്തി. ജെ.ബി.എം. സംസ്ഥാന സെക്രട്ടറി കുമാരി അമല മരിയ, ജില്ലാ ജനറൽ സെക്രട്ടറി കുമാരി അമന്ന എം.എസ്., സംസ്കാര സാഹിതി ജില്ലാ കൺവീനർ ഡോ. എരൂർ ബിജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ പാലത്തിങ്കൽ, കോർപ്പറേഷൻ കൗൺസിലർ സിനി ആനന്ദ്, സാഹിത്യകാരൻ നാസർ ബാബു മംഗലത്ത്, ഡിവിഷൻ പ്രസിഡന്റ് മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
​അഞ്ച് കാറ്റഗറികളിലായി ക്രമീകരിച്ച മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 214 വിദ്യാർത്ഥികൾ പങ്കെടുത്തു മാറ്റുരച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയ്മോൻ തോട്ടുപുറം സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ സുനിൽകുമാർ ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.
​ജില്ലാ കോ-ഓർഡിനേറ്റർമാരായ സാബു പി. വാഴയിൽ, കെ.സി. തോമസ്, തോമസ് കെ. ജോസഫ്, ഫ്രാൻസിസ് നിക്സൺ, ഡോ. സുനിത അജി, ജേക്കബ് ജോൺ മാണി എന്നിവർ മത്സരങ്ങളുടെ ഏകോപനം നിർവ്വഹിച്ചു. ഡീന എബി, ജോണി സേവ്യർ, സജീർ എസ്., ഡിൽനാ സാബു എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി.
​

ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ വെച്ച് 'ചാച്ചാജി ദേശീയ ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയ...
02/11/2026

ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ വെച്ച് 'ചാച്ചാജി ദേശീയ ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയകരമായി സംഘടിപ്പിച്ചു.
​കുട്ടികളിലെ ചിത്രകലാ അഭിരുചികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൊച്ചുമിടുക്കർ പങ്കെടുത്തു. വർണ്ണങ്ങളുടെ വിസ്മയം തീർത്ത് കാൻവാസിൽ തങ്ങളുടെ ഭാവനകൾ പകർത്തിയ കുരുന്നുകൾക്ക് അരൂരിലെ വേദി മികച്ചൊരു അനുഭവമായി മാറി. ഈ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത ലഭിക്കും.
​മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും മികച്ച വിജയം കൈവരിച്ച കൊച്ചു കലാകാരന്മാർക്കും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
​

ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് 'ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ' ചിത്രരചനാ മത്സ...
02/11/2026

ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് 'ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം കൽപ്പറ്റ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു.

​ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു മാറ്റുരച്ചു.
​ജില്ലാ ഭാരവാഹികളായ ജിജി വർഗീസ്, ശശികുമാർ, എൽറ്റ മരിയ, വൈഗ സുമേഷ്, എൽന സാറ, ആദി സൂര്യൻ, ശ്രേയ സുമേഷ്, അന്ന വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും വിജയികൾക്കും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.
​

ജവഹർ ബാൽ മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാച്ചാജി ദേശീയ ഗോൾഡ് മെഡൽ ചിത്രരചനാ ജില്ലാതല പ്ര...
02/11/2026

ജവഹർ ബാൽ മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാച്ചാജി ദേശീയ ഗോൾഡ് മെഡൽ ചിത്രരചനാ ജില്ലാതല പ്രവേശന മത്സരം കാഞ്ഞങ്ങാട് യു.ബി.എം. ചർച്ച് സ്കൂളിൽ വെച്ച് നടന്നു. പ്രശസ്ത ചിത്രകാരൻ ശ്യാമ ശശി മാഷ് കാൻവാസിൽ ചിത്രം വരച്ച് മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
​ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ, നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
​ജില്ലാ ചെയർമാൻ അഭിലാഷ് കമലം അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ സിറ്റിസൺ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി. ഗോപി സമ്മാനദാനം നിർവ്വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ രാജേഷ് പള്ളിക്കര, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ, നഗരസഭ മുൻ വൈസ് ചെയർമാൻ പ്രഭാകരൻ വാഴുന്നോറടി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. ഭാസ്കരൻ, കുട്ടിക്കൂട്ടം ജില്ലാ ഭാരവാഹികളായ അശ്വജിത്ത്, അഭിനന്ദ് എന്നിവർ ആശംസകൾ നേർന്നു.
​ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ മനോജ് ഉപ്പിലിക്കൈ സ്വാഗതവും കുട്ടിക്കൂട്ടം ജില്ലാ വൈസ് പ്രസിഡന്റ് പ്രജ്വൽ പ്രകാശ് നന്ദിയും പറഞ്ഞു.
​

ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മാ...
02/11/2026

ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരച്ച ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയകരമായി സംഘടിപ്പിച്ചു.
​കുട്ടികളിലെ ചിത്രകലാ അഭിരുചികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൊച്ചുമിടുക്കർ പങ്കെടുത്തു. വർണ്ണങ്ങളുടെ വിസ്മയം തീർത്ത് കാൻവാസിൽ തങ്ങളുടെ ഭാവനകൾ പകർത്തിയ കുരുന്നുകൾക്ക് മത്സരം വേറിട്ടൊരു അനുഭവമായി മാറി.
​മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കും ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

​

ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മ...
02/11/2026

ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു .
​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരച്ച ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയകരമായി സംഘടിപ്പിച്ചു.
​കുട്ടികളിലെ ചിത്രകലാ അഭിരുചികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൊച്ചുമിടുക്കർ പങ്കെടുത്തു. വർണ്ണങ്ങളുടെ വിസ്മയം തീർത്ത് കാൻവാസിൽ തങ്ങളുടെ ഭാവനകൾ പകർത്തിയ കുരുന്നുകൾക്ക് മത്സരം വേറിട്ടൊരു അനുഭവമായി മാറി.
​മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
​

ജവഹർ ബാൽ മഞ്ച് പാലക്കാട് ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ...
02/11/2026

ജവഹർ ബാൽ മഞ്ച് പാലക്കാട് ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

​കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരച്ച ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ജവഹർ ബാൽ മഞ്ച് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയകരമായി സംഘടിപ്പിച്ചു. സംസ്ഥാന കോഡിനേറ്റർമാരായ ശ്രീനാഥ്, മഹേഷ് പല്ലശ്ശന തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ പറഞ്ഞു.
​കുട്ടികളിലെ ചിത്രകലാ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി നിരവധി കൊച്ചുമിടുക്കർ പങ്കെടുത്തു. വർണ്ണങ്ങളിലൂടെ തങ്ങളുടെ ഭാവനകൾ കാൻവാസിൽ പകർത്തിയ കുരുന്നുകൾക്ക് വേദി മികച്ചൊരു അനുഭവമായി മാറി.
​മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുരുന്നുകൾക്കും മികച്ച വിജയം നേടിയ പ്രതിഭകൾക്കും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
​

തിരുവനന്തപുരം:  ജവഹർ ബാൽ മഞ്ച്  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ നാഷണൽ പെയിന്റിംഗ് കോമ്പറ്റീഷൻ' സ...
01/11/2026

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ നാഷണൽ പെയിന്റിംഗ് കോമ്പറ്റീഷൻ' സംഘടിപ്പിച്ചു. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും കേരള സാംസ്കാരിക വകുപ്പ് ക്ഷേമനിധി ബോർഡ് ചെയർമാനുമായ എം. രഞ്ജിത്ത് നിർവ്വഹിച്ചു.
​ജില്ലാ ചെയർമാൻ മനു അരുമാനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരായ ക്ലീറ്റസ്, ഷെർളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ കോർഡിനേറ്റർമാരായ കെ.എസ്. മനു, എം.എസ്. യൂസഫ്, വി.പി. രഞ്ജിത്, ടി.കെ. തുഷാര, ആർ.കെ. രാധാമണി, എം.ജെ. അരവിന്ദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
​ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തു.

കോട്ടയം: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനം ഛായചിത്രത്തിന് മുമ്പിൽ പുഷ്പ...
01/11/2026

കോട്ടയം: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനം ഛായചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയോടെ ആചരിച്ചു.
ജില്ലാ ചെയർമാൻ രഞ്ജു തോമസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം പി. ജീരാജ് അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, ജവഹർ ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന പ്രസിഡൻ്റ് ക്രിസ് റയാൻ ചെൻ, വീനീത ഹരിലാൽ, ഡാനി ജോസ്, ബിജി സണ്ണി, ചിഞ്ചു രാജു, ഡെന്നി തോമസ്, രാഗിണി.സി, ജിനോ കാവാലം, അസ്‌ലക് ഫൈസൽ എന്നിവർ നേതൃത്വം നൽകി.

ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മ...
01/11/2026

ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാതല 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
കുരുന്നുകളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരച്ച ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ജവഹർ ബാൽ മഞ്ച് മലപ്പുറം ജില്ലാ ചെയർമാൻ നാസർ തെന്നല അധ്യക്ഷനായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ചാച്ചാജി ഗോൾഡ് മെഡൽ' ചിത്രരചനാ മത്സരം വിജയകരമായി സംഘടിപ്പിച്ചു.
കുട്ടികളിലെ ചിത്രകലാ പ്രതിഭയെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൊച്ചുമിടുക്കർ പങ്കെടുത്തു. വർണ്ണങ്ങളുടെ വിസ്മയമൊരുക്കി കാൻവാസിൽ തങ്ങളുടെ ഭാവനകൾ വിരിയിച്ച കുരുന്നുകൾക്ക് മത്സരം വേറിട്ടൊരു അനുഭവമായി മാറി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കൊച്ചു കലാകാരന്മാർക്കും മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കും ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Jawahar Bal Manch - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jawahar Bal Manch - Kerala:

Shortcuts

Share

Nearby government services