01/06/2026
ആകാശവാണി പ്രത്യേക വാർത്ത ബുള്ളറ്റിൻ
SPECIAL BULLETIN 08.35 PM DATED 01/06/2026
https://www.youtube.com/watch?v=8MemfPzxMK0
വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് Like ചെയ്ത് Share ചെയ്യാം
ആകാശവാണി പ്രത്യേക വാർത്താബുള്ളറ്റിൻ |08.35 PM | 01.06.2026 |All India Radio News Thiruvananthapuram
This is the Official YouTube channel of Regional News unit (RNU) of...
01/06/2026
ജില്ലാ കലക്ടറുടെ ചേംബറില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.
All India Radio News
AIR PIC:Naseer Babu, PTC Kozhikode
01/06/2026
Lok Adalats and District Legal Services Authorities Have No Power to Grant Divorce; Exclusive Right Rests with Family Courts, Rules Allahabad High Court.
വിവാഹമോചനം അനുവദിക്കാൻ ലോക് അദാലത്തുകൾക്കോ ജില്ലാ നിയമ സേവന അതോറിറ്റികൾക്കോ അധികാരമില്ലെന്നും അതിനുള്ള പൂർണ്ണ അവകാശം കുടുംബ കോടതികൾക്ക് മാത്രമാണെന്നും അലഹബാദ് ഹൈക്കോടതി.
******************************************************************
വിവാഹമോചനം അനുവദിക്കാൻ ലോക് അദാലത്തുകൾക്കോ ജില്ലാ നിയമ സേവന അതോറിറ്റികൾക്കോ അധികാരമില്ലെന്നും അതിനുള്ള പൂർണ്ണ അവകാശം കുടുംബ കോടതികൾക്ക് മാത്രമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. അദാലത്തുകൾക്ക് പരസ്പര ഒത്തുതീർപ്പുകൾക്ക് മാത്രമേ അവകാശമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉന്നാവോയിൽ അതോറിറ്റിക്ക് മുന്നിലുണ്ടായ ഒത്തുതീർപ്പ്, വിവാഹമോചനമായി കണക്കാക്കി ഭർത്താവ് പുനർവിവാഹം ചെയ്തതിനെതിരെ ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്.
All India Radio News
01/06/2026
'Khet Bachao Abhiyan' Campaign to Protect Soil and Farmland Begins Across the Country.
മണ്ണും കൃഷിയിടവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഖേത് ബെച്ചാവോ അഭിയാന്‍’ ക്യാമ്പയിന് രാജ്യത്ത് തുടക്കമായി.
**************************************************************
മണ്ണും കൃഷിയിടങ്ങളും സംരക്ഷിക്കുക, കർഷകരിൽ ശാസ്ത്രീയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള രാജ്യവ്യാപക പ്രചാരണ പരിപാടിയായ 'ഖേത് ബച്ചാവോ അഭിയാന്' തുടക്കമായി. മധ്യപ്രദേശിലെ റാംസിയ ഗ്രാമത്തിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒരു മാസം നീളുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാൻ കേന്ദ്രങ്ങളും ജനപ്രതിനിധികളും കാമ്പയിനിൽ പങ്കാളികളാകും. മണ്ണ് പരിശോധന, ജൈവ കൃഷി, ജലസംരക്ഷണം എന്നിവയ്‌ക്കൊപ്പം വ്യാജ വിത്തുകളും വളങ്ങളും തിരിച്ചറിയാനുള്ള വിവരങ്ങളും കർഷകർക്ക് നൽകും.
All India Radio News
01/06/2026
Country Registers Record Growth in GST Revenue; Collection Crosses 1.94 Lakh Crore Rupees Last Month.
രാജ്യത്ത് ചരക്കുസേവന നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച; കഴിഞ്ഞ മാസം ലഭിച്ചത് 1.94 ലക്ഷം കോടിയിലധികം രൂപ.
*****************************************************************
രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി വരുമാനത്തിൽ 3.2 ശതമാനം വർദ്ധനവ്. ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം മെച്ചപ്പെട്ടതും ഇറക്കുമതിയിൽ നിന്നുള്ള വരുമാനം തുടർച്ചയായി വർദ്ധിച്ചതുമാണ് നേട്ടത്തിന് കാരണമായത്. ഇതോടെ കഴിഞ്ഞ മാസം ലഭിച്ച ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷത്തി 94,000 കോടി രൂപ കടന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് ഒരു ലക്ഷത്തി 88,000 കോടി രൂപയായിരുന്നു.
All India Radio News
01/06/2026
India and Australia Forge Strategic Defense Alliance as Defense Minister-Level Talks Take Place in New Delhi.
തന്ത്രപരമായ പ്രതിരോധ കൂട്ടായ്മയുമായി ഇന്ത്യയും ഓസ്ട്രേലിയയും; ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിതല ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നടന്നു.
***********************************************************
രണ്ടാമത് ഇന്ത്യ - ഓസ്‌ട്രേലിയ പ്രതിരോധ മന്ത്രിതല ചർച്ച ന്യൂഡൽഹിയിൽ നടന്നു. രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ്ങും ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും ചർച്ചയ്ക്ക് സംയുക്തമായി നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധതല ബന്ധം ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ടെന്നും വരും വർഷങ്ങളിൽ ഇത് കൂടുതൽ പുരോഗതി കൈവരിക്കുമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും പ്രതിരോധ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചതായും സമുദ്ര മേഖലയിൽ ഇരുപക്ഷവും ഒരുമിച്ച് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിച്ചാർഡ് മാർലെസ് പറഞ്ഞു.
All India Radio News
01/06/2026
Trade Agreements with Developed Countries Improve the Life of Every Indian, Says PM Narendra Modi.
വികസിത രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറുകള്‍ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
*************************************************************
വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണികൾ വൈവിധ്യവത്കരിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വലിയ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കരാറിനെക്കുറിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എഴുതിയ ലേഖനം പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ന് പ്രാബല്യത്തിൽ വന്നു.
All India Radio News
01/06/2026
ആകാശവാണി ഇന്നത്തെ വാർത്ത കേൾക്കാം.
NATIONAL NEWS 07.25 PM DATED 01/06/2026
https://www.youtube.com/watch?v=RAb56ej7VOM
ആകാശവാണി വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് Like ചെയ്ത് Share ചെയ്യാം.
ആകാശവാണി വാർത്തകൾ | 7.25 PM |01-06-2026 | All India Radio News Thiruvananthapuram
This is the Official YouTube channel of Regional News unit (RNU) of...
01/06/2026
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ഗവണ്മെന്റ് ഹൈസ്കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം. അപകടം നടന്നത് കുട്ടികൾ പഠിക്കുന്ന കെട്ടിടത്തില്‍ അല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടി.
All India Radio News
01/06/2026
തിരുവനന്തപുരം നഗരത്തിലെ ഓടകൾ, തോടുകൾ തുടങ്ങിയവയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാമന്ത്രി സി പി ജോൺ.
All India Radio News
AIR PIC:Reju Koliyacode, PTC Tvpm