Joint council Kerala

Joint council Kerala

Share

30/05/2026

ഇന്ന് വിരമിച്ച കൊല്ലത്തെ സഖാക്കൾ

30/05/2026

പ്രിയപ്പെട്ട സഖാക്കൾ കെ രവീന്ദ്രൻ തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും ഹംസരാജൻ സഹകരണ വകുപ്പിൽ നിന്നും മാത്യു വർഗീസ് ക്ഷീര വികസന വകുപ്പിൽ നിന്നും പടിയിറങ്ങി പൊതുപ്രവർത്തന രംഗത്തേക്ക് പോകുന്നു.
അഭിവാദ്യങ്ങൾ

30/05/2026

ജോയിൻ്റ് കൗൺസിലിൻ്റെ വളർച്ചയിൽ ത്യാഗനിർഭരമായി വിയർപ്പൊഴുക്കിയ പ്രിയ സഖാക്കൾ കെ മുകുന്ദൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും സഖാവ് വി.സി ജയപ്രകാശ് ജലസേചന വകുപ്പിൽ നിന്നും വിരമിക്കുകയാണ്. സ്വതന്ത്ര പൊതുപ്രവർത്തന രംഗത്തേക്ക് കടക്കുന്ന പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

23/05/2026

ജനയുഗം മെയ് 23

19/05/2026

പ്രസിദ്ധീകരണത്തിന്
19-05-2026

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങള്‍
മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണം
-ജോയിന്റ് കൗണ്‍സില്‍

കേരളത്തിലുണ്ടായ ഭരണമാറ്റത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ എഴുതിക്കൊടുക്കുന്നതിനനുസരിച്ച് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റങ്ങള്‍ നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന ദിവസം മുതല്‍ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി പീഢിപ്പിക്കുകയും വ്യാപകമായ പണപ്പിരിവ് നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ സ്ഥലംമാറ്റങ്ങള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തിയ ഒരു സംഘടനാ നേതാവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. മന്ത്രിസഭ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ പണപ്പിരിവ് തുടങ്ങി എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. മന്ത്രിസഭ അധികാരമേറ്റ ശേഷവും സംഘടനകള്‍ ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് വകുപ്പ് മേധാവികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കത്തുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്.സജീവും ഒരു പ്രസ്താവനയിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പൊതുസ്ഥലംമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ വിവിധ വകുപ്പുകള്‍ ആരംഭിച്ച ഘട്ടത്തിലാണ് പുതിയ മന്ത്രിസഭ അധികാരം ഏല്‍ക്കുന്നത്. ജൂണ്‍ മാസത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പൊതുസ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സമയബന്ധിതമായും മാനദണ്ഡ പ്രകാരവും പൊതുസ്ഥലംമാറ്റം നടത്തുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

എസ്.സജീവ്
(ജനറല്‍ സെക്രട്ടറി)

Photos from Joint council Kerala's post 16/05/2026

സർവീസിൽ നിന്നും വിരമിച്ച ജോയിൻ്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി കെ പി ഗോപകുമാറിന് സംസ്ഥാന കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി. യാത്ര അയപ്പ് സമ്മേളനം കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മുൻമന്ത്രിയും എം എൽ എ യുമായ അഡ്വക്കേറ്റ് ജി ആർ അനിൽ, സി ആർ ജോസ് പ്രകാശ് തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

14/05/2026

സിവിൽ സപ്ലൈസ് വകുപ്പിൽ
ആലപ്പുഴ ജില്ലയിലെ മാനദണ്ഡ വിരുദ്ധ
സ്ഥലം മാറ്റങ്ങൾക്കെതിരെ നടന്ന
പ്രതിഷേധം.

14/05/2026

റവന്യു വകുപ്പിൽ കരുനാഗപ്പള്ളി
താലൂക്കിൽ നടന്ന മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ നടന്ന പ്രതിഷേധം.

14/05/2026

സിവിൽ സപ്ലൈസ് വകുപ്പിൽ
ആലപ്പുഴ ജില്ലയിലെ മാനദണ്ഡ വിരുദ്ധ
സ്ഥലം മാറ്റങ്ങൾക്കെതിരെ നടന്ന
പ്രതിഷേധം

09/05/2026

വായനാ ലോകം
നന്മ സാംസ്കാരിക വേദി

വായനയുടെ…
പുസ്തകാസ്വാദനത്തിന്റെ…
വേറിട്ട ലോകം…

9 മെയ് 2026
രാത്രി 7:30 PM

അർദ്ധനാരീശ്വരൻ
പെരുമാൾ മുരുകൻ

പുസ്തകാവതരണം
സരസ്വതി

ശനി 2026 മെയ് 9_
രാത്രി 7.30 മുതൽ 10.00 വരെ

ഗൂഗിൾ മീറ്റിൽ

https://meet.google.com/irm-czft-yii

പങ്കെടുക്കുക

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Joint Council State Committee Office, EJ Francis Smaraka Building, Behind Govt. Secretariat, Near Press Club
Thiruvananthapuram
695001

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm