District Information Officer, Ernakulam

Call Directions Website Contact the organization

District Information Officer, Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from District Information Officer, Ernakulam, Government Organization, Park Avenue, Kochi.

District Office of Information office, a field office of the Information & Public Relations Department of the Government of Kerala that provides timely information on government policies, programmes, and initiatives to the public and the media.

കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് അന്താരാഷ്ട്രതലത്തിലും അന്തർസംസ്ഥാനതലത്തിലും ശക്തമായ സഹകരണം ഉറപ്പാക്കുമെന്ന് മുഖ...
13/11/2026

കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് അന്താരാഷ്ട്രതലത്തിലും അന്തർസംസ്ഥാനതലത്തിലും ശക്തമായ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ലഹരിമുക്ത ബാല്യം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും (UNODC) ഫോർത്ത് വേവ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച 'ചിൽഡ്രൻ മാറ്റർ - യൂത്ത് ഡ്രഗ് പ്രിവൻഷൻ ഇൻ ദി ഡിജിറ്റൽ ഏജ്' അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഈ സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം തന്നെ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന ലഹരിവ്യാപനം തടയുക എന്നതിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായാണ് അധികാരത്തിൽ വന്ന ആദ്യ ആഴ്ചയിൽ തന്നെ നടപ്പിലാക്കിയ ശക്തമായ 'ഓപ്പറേഷൻ തൂഫാൻ' എന്ന പ്രഖ്യാപനം സർക്കാർ നടത്തിയത്. ബോധവൽക്കരണം, നിയമനടപടി എന്നിങ്ങനെ രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പോലീസ്, എക്സൈസ് വകുപ്പുകൾ ലഹരിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മാർഗങ്ങളിലൂടെ ഇത്തരം ലഹരിവലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പണം നൽകാതെ ലഹരി ഉപയോഗിക്കുന്ന കുട്ടികൾ പിന്നീട് ഇതിന്റെ കാരിയർമാരായി മാറുന്ന വലിയൊരു മാഫിയാ ശൃംഖലയാണ് ഇതിനുപിന്നിലുള്ളത്. ഈ വർഷം 50 പേരിൽ തുടങ്ങുന്ന ഇത്തരം ശൃംഖലകൾ അടുത്ത വർഷമാകുമ്പോഴേക്കും 5000-ൽ അധികമായി വളരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ മാഫിയയുടെ കണ്ണികളാകുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു

ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഉപയോഗിച്ചാണ് ലഹരി മാഫിയകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ 'അഭിപ്രായസ്വാതന്ത്ര്യം' എന്നതായിരുന്ന പ്രശ്നമെങ്കിൽ, ഇന്നത് ഡിജിറ്റൽ കാലത്ത് 'ചിന്തിക്കാനുള്ള സ്വാതന്ത്ര്യം' പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്നും ജോർജ് ഓർവെല്ലിന്റെ '1984' എന്ന നോബ്രലിനെ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലഹരിക്ക് അടിമകളായ കുട്ടികളെയും യുവജനങ്ങളെയും കൈവിടില്ലെന്നും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാൻ ശക്തമായ പുനരധിവാസ സംവിധാനങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തിന്റെ ഭാവി തലമുറയായ കുട്ടികളെ ലഹരി മാഫിയയുടെ കൈകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ ഹൈബി ഈഡൻ എം പി, യു.എൻ.ഒ.ഡി.സി പ്രോഗ്രാം ഓഫീസർ ബില്ലി ബാറ്റ്‌വെയർ, ചിൽഡ്രൻ മാറ്റേഴ്‌സ് ഫോറം ഇൻ്റർനാഷ്ണൽ അഡ്വൈസറി ബോർഡ് ചെയർമാൻ എസ്പ്ജോൺ ഹോൺബർഗ് , ഫോർത്ത് വേവ് ഫൗണ്ടേഷൻ സി സി ജോസഫ്, എസ് ഡി ഷിബുലാൽ എന്നിവർ പങ്കെടുത്തു

13/11/2026

73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (14.11.2026). എറണാകുളം കളമശ്ശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാർ അനു എസ് നായർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ഇ അബ്ദുൽ ഗഫൂർ, റോജി എം ജോൺ, അനൂപ് ജേക്കബ് എന്നിവരും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതം ആശംസിക്കും.

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നായി 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും. ജവഹർലാൽ നെഹ്‌റുവിന്റെ സഹകരണ മേഖലയിലെ സംഭാവനകളെക്കുറിച്ചും കേരളത്തിന്റെ സഹകരണ മേഖലയെക്കുറിച്ചുമുള്ള സെമിനാറുകളും ചർച്ചകളും നടക്കും.

സംസ്ഥാന വ്യാപകമായി സർക്കിൾ സഹകരണ യൂണിയനുകളുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സഹകരണ വാരാഘോഷ പരിപാടികൾ നടക്കും. ഇതിനോടനുബന്ധിച്ച് സഹകരണ മേഖലയുടെ വളർച്ചയെ ആസ്പദമാക്കി വിവിധ വിഷയങ്ങളെ അധികരിച്ച് സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി വിളംബര ജാഥകൾ, ഘോഷയാത്രകൾ, വിദ്യാർഥികൾക്കായുള്ള പ്രസംഗ, പ്രബന്ധ രചനാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബർ 20 ന് രാവിലെ 10 മണിക്ക് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മുതിർന്ന സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളവും സഹകരണ മേഖലയും, ജവഹർലാൽ നെഹ്‌റുവും സഹകരണ പ്രസ്ഥാനവും എന്നീ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ സ്വാഗതം ആശംസിക്കും. വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കാഞ്ഞങ്ങാട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും.

കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ആകർഷണമായി ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' എത്തി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വ...
13/11/2026

കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ആകർഷണമായി ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' എത്തി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്. ഹൗസ് ബോട്ടിന്റെ ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു.

എംഎൽഎമാരായ ടി ജെ വിനോദ്, മുഹമ്മദ്‌ ഷിയാസ്, ടോണി ചമ്മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെയർ പ്രൊവൈഡർ നിയമനംഎറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലെ താമസക്കാരെ പരിചരിക്കുന്നതിനായി മൾട്ടിടാസ്‌...
13/11/2026

കെയർ പ്രൊവൈഡർ നിയമനം

എറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലെ താമസക്കാരെ പരിചരിക്കുന്നതിനായി മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഇതിനായി നവംബർ 16ന് ഉച്ചയ്ക്ക് 12ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

എട്ടാം ക്ലാസ് വിജയിച്ച, ശാരീരിക ക്ഷമതയുള്ള 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പകലും രാത്രിയും ഡ്യൂട്ടി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ ആശുപത്രി ഡ്യൂട്ടിക്കും സന്നദ്ധരായിരിക്കണം. എറണാകുളം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ഇലക്ടറൽ ഐഡി അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

ട്രെയിനി നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷത്തേക്ക് താത്കാലികമായി ഇ.സി.ജി/ടി.എം.ടി ടെക്നീഷ്യൻ ട്രെയിനിയെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. വി.എച്ച്.എസ്.ഇ. ഇ.സി.ജി ടെക്നീഷ്യൻ കോഴ്‌സ് പൂർത്തിയാക്കി ടി.എം.ടി, ഹോൾട്ടർ പരിശോധനകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ടി.എം.ടി പരിശോധന കൈകാര്യം ചെയ്യാനുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രതിമാസ സ്റ്റൈപ്പൻഡ് 10,000 രൂപ. 40 വയസ്സാണ് ഉയർന്ന പ്രായപരിധി.

താത്പര്യമുള്ളവർ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ 20ന് (വെള്ളിയാഴ്ച) രാവിലെ 10.30ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2754000 എന്ന നമ്പറിൽ ബന്ധപ്പെടാം.

സമഗ്രശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി വടക്കേ എഴിപ്രം ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കിയ ക...
13/11/2026

സമഗ്രശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി വടക്കേ എഴിപ്രം ഗവ. യു.പി. സ്കൂളിൽ നടപ്പിലാക്കിയ ക്രിയേറ്റീവ് കോർണറിന്റെയും കൈറ്റിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ച ഡിജിറ്റൽ സ്ക്വയറിന്റെയും ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വൈദഗ്ധ്യവും പ്രായോഗിക പരിജ്ഞാനവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമിത അൻസാർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൗലത്ത് മരയ്ക്കാർ,
വാർഡ് അംഗങ്ങളായ ഷിജു രാഘവൻ, വി.എം ഷംനാദ് , സ്കൂൾ ഹെഡ്മിസ്ട്രസ് എ.പി സമീഹത്ത് , പെരുമ്പാവൂർ ബി പി സി വിമൽ വിശ്വം, പി.ടി.എ പ്രസിഡന്റ് എം.പി ഷക്കീർ, എസ്.എം.സി ചെയർമാൻ എ.കെ. പരീത്, ക്രിയേറ്റീവ് കോർണർ ചുമതലയുള്ള അധ്യാപിക എം.ബി ധന്യ തുടങ്ങിയവർ പങ്കെടുത്തു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ ഷിബു തെക്കുംപുറം എം എൽ എ യുടെ നേ...
13/11/2026

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ ഷിബു തെക്കുംപുറം എം എൽ എ യുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. കോട്ടപ്പടി പഞ്ചായത്തിൽ നടന്ന മണ്ഡലതല ഉദ്ഘാടനം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.

കോട്ടപ്പടി പഞ്ചായത്തിൽ നടന്ന ആദ്യ പരിപാടിയിൽ പൊതുജനങ്ങളിൽ നിന്നും മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നൂറിലേറെ പരാതികൾക്ക് വേദിയിൽത്തന്നെ പരിഹാരം കണ്ടെത്താൻ സാധിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഒരേ വേദിയിൽ എത്തിച്ചതുകൊണ്ടാണ് ഒട്ടേറെ പരാതികളിൽ അടിയന്തര ഇടപെടൽ സാധ്യമായത് . ശേഷിക്കുന്ന അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും പരാതികളിൽ പരിഹാരസാധ്യതകൾ തേടാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. കോട്ടപ്പടിയിലെ തുടക്കത്തിന് ശേഷം മണ്ഡലത്തിലെ ബാക്കി ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എംപി, നഗരസഭ അധ്യക്ഷ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമേഷ് ശിവകുമാർ, പി കെ മൊയ്‌ദു, ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എ എം ബഷീർ, ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി എം ബേബി എന്നിവർ പങ്കെടുത്തു

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചുപട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗ...
13/11/2026

സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ മൂന്ന് മാസത്തെ ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റ എൻട്രി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭിക്കും. താൽപര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ആലുവ പി.ഇ.ടി.സി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2623304, 9447575509 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.



ടെണ്ടർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി (OMFS) വിഭാഗത്തിലേക്ക് ആവശ്യമായ 94 ഇനം നോൺ കൺസ്യൂമബിൾ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഇലക്ട്രോകാട്ടറി, സർജിക്കൽ മൈക്രോമോട്ടർ ഹാൻഡ്‌പീസ്, വിവിധതരം റിട്രാക്ടറുകൾ, ഫോഴ്സെല്ലുകൾ, എലിവേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്. അംഗീകൃത രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ഷോർട്ട് ടെണ്ടറുകൾ ക്ഷണിച്ചിരിക്കുന്നത്.
മൂന്ന് ലക്ഷം രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോമിന്റെ വില ജി.എസ്.ടി. ഉൾപ്പെടെ 708 രൂപയാണ്. നിരതദ്രവ്യമായി 73,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം. ടെണ്ടർ ഫോമുകൾ നവംബർ 12 മുതൽ നവംബർ 21 വരെ രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ ലഭിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 23 വൈകിട്ട് 3.30 വരെയാണ്. അന്നേ ദിവസം വൈകിട്ട് നാലിന് ടെണ്ടറുകൾ തുറക്കും.
ടെണ്ടറുകൾ 'Tender for Non-Consumables in OMFS Department' എന്ന് രേഖപ്പെടുത്തിയ മുദ്രവെച്ച കവറിൽ നിരതദ്രവ്യ നിക്ഷേപത്തിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല.

പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ നവംബർ 17 മുതൽ

പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനി (APB)-KAP I തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിലേക്കുള്ള (എൻസി എ - എസ് സി സി സി) തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17 മുതൽ ഡിസംബർ 2 വരെ വിവിധ തീയതികളിൽ നടത്തും.

ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. നവംബർ 17, 18, 19, 20, 23, 24, 26, 27, 30 തീയതികളിലും ഡിസംബർ 1, 2 തീയതികളിലും രാവിലെ 5.30 മുതലാണ് പരീക്ഷ.അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ നിന്ന് കായികക്ഷമതാ പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ, മറ്റ് നിർദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത സമയത്ത് പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം.

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ താലൂക്ക് വ്യവസായ ഓഫീസ് കൊച്...
13/11/2026

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ താലൂക്ക് വ്യവസായ ഓഫീസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. നവംബർ 19 വ്യാഴാഴ്ച രാവിലെ 9.30 മുതൽ തോപ്പുംപടി മാർക്കറ്റ് റോഡിലെ മാരിയോൺ റോസ് ഹാളിലാണ് പരിപാടി.

വ്യവസായ സംരംഭകർക്കും സംരംഭകത്വ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ബാങ്കുകളുടെ സംരംഭക വായ്പാ പദ്ധതികളെക്കുറിച്ചും വായ്പാ നടപടിക്രമങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനും ബാങ്ക് പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനും പരിപാടിയിലൂടെ അവസരമൊരുക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വായ്പകൾക്ക് ആറു ശതമാനം വരെ പലിശയിളവ് ലഭിക്കുന്ന പദ്ധതികൾ, 40 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന മറ്റ് പദ്ധതികൾ എന്നിവയെക്കുറിച്ചും വിശദീകരിക്കും. കെ-സ്വിഫ്റ്റ് (K-SWIFT), ഉദ്യം (UAM) സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും പരിപാടിയിൽ ഉണ്ടായിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഡിജിറ്റൽ മാർക്കറ്റിങ്ങിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും.
പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 9633065005, 9746955750, 9400442424 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ https://tinyurl.com/bankersmeetkochi2026 എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം.

തോപ്പുംപടി മാരിയോൺ റോസ് ഹാളിൽ വെച്ച് 2026 നവംബർ 19 നു രാവിലെ 9.30 മുതൽ

13/11/2026

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ജീവ-സുയാത്ര' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് നടക്കും. എറണാകുളം ടൗൺ ഹാളിൽ ഞായറാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത മന്ത്രി സി.പി ജോൺ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകുന്ന ചടങ്ങിൽ അദ്ദേഹം പദ്ധതിയുടെ ടീസർ പ്രകാശനം നിർവഹിക്കും. ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും.

ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മത്സ്യബന്ധന, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ, ഗതാഗത സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി കമ്മിഷണർ ഡോ. എസ്. സതീഷ് ബിനോ, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുകയെന്ന ആഗോള ലക്ഷ്യത്തോടെയാണ് സമഗ്ര ജീവൻരക്ഷാ പദ്ധതിയായ ജീവ-സുയാത്ര മിഷൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, അപകടാനന്തര അടിയന്തര പ്രതികരണം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ എന്നീ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മിഷൻ പ്രവർത്തിക്കുക.

സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം, അപകടമേഖലകൾ പരിഹരിക്കുന്നതിനുള്ള അത്യാധുനിക എൻജിനീയറിങ് പരിഹാരങ്ങൾ, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ഗതാഗത നിയമപാലനം എന്നിവയാണ് നടപ്പാക്കുന്നത്. കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തവും പദ്ധതിയിൽ ഉറപ്പാക്കുന്നുണ്ട്.

12/11/2026

പിറവം നിയോജക മണ്ഡലത്തിലെ മുളന്തുരുത്തി, രാമമംഗലം, തിരുവാങ്കുളം, കൂത്താട്ടുകുളം, ഇലഞ്ഞി, കീച്ചേരി ഗവ. ആശുപത്രികള്‍ക്ക്
പുതിയ 108 ആംബുലന്‍സുകള്‍ അനുവദിച്ചതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. രാമമംഗലം ഒഴികെയുള്ള ആശുപത്രികളില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭിക്കും.
പിറവം ഗവ. ആശുപത്രിയിലേക്ക് പുതിയ 315 ബിഎല്‍എക്സ് ആംബുലന്‍സ് അനുവദിച്ചിരുന്നു. പിറവം ആശുപത്രിയില്‍ നിലവിലുള്ള 12 മണിക്കൂര്‍ ആംബുലന്‍സ് സേവനം 24 മണിക്കൂറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഉടന്‍തന്നെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേനയാണു പുതിയ ആംബുലന്‍സുകള്‍ ലഭ്യമാക്കിയത്.

Address

Park Avenue
Kochi
682011

Alerts

Be the first to know and let us send you an email when District Information Officer, Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Officer, Ernakulam:

Shortcuts

Share

Nearby government services