CPIM Valiyarathala LC

CPIM Valiyarathala LC

Share

സിപിഐ(എം) വലിയറത്തല ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് ആണിത്.

ലാൽസലാം...☭✰

27/05/2026
12/05/2026

മുണ്ടക്കൈ ട‍ൗൺഷിപ്; 123 വീട്‌ താമസത്തിന്‌ കൈമാറി
മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റ നഗരത്തിൽ നിർമിച്ച ട‍ൗൺഷിപ്പിൽ തിങ്കളാഴ്‌ചവരെ 123 വീട്‌ കൈമാറി. പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളാണ്‌ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി താമസത്തിന്‌ കൈമാറുന്നത്‌.
നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനയ്‌ക്കുശേഷമുള്ള അവസാന മൂന്നുഘട്ട പരിശോധന ഗുണഭോക്താക്കളുമായി ചേർന്നാണ്‌ പൂർത്തിയാക്കുന്നത്‌.
തിങ്കളാഴ്ച ഒന്നാംസോണിൽ ജി ക്ലസ്റ്ററിലെ 14 വീട്, എച്ച് ക്ലസ്റ്ററിലെ 11, ബി ക്ലസ്റ്ററിലെ 10 വീട്, മൂന്നാം സോണിൽ ജി ക്ലസ്റ്ററിൽ അഞ്ച് വീട് എന്നിങ്ങനെ 40 ഭവനങ്ങളാണ് കൈമാറിയത്. കഴിഞ്ഞ വ്യാഴംവരെ 83 വീട് കൈമാറിയിരുന്നു. അഞ്ച് സോണായുള്ള 64.47 ഹെക്ടറിൽ 410 വീടാണ് നിർമിക്കുന്നത്.
കൈമാറിയ വീടുകളടക്കം 308 വീടിന്റെ വാർപ്പ് ഇതിനകം പൂർത്തിയാക്കി. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട് അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. പോണ്ടിങ് പരിശോധന കഴിഞ്ഞ് 186 വീടുകളിൽ ഇതുവരെ സ്ക്രീഡ് കോൺക്രീറ്റ് ചെയ്തു.
കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. ഒന്നാംഘട്ടത്തിലെ 178 വീടിലും ഒന്നിച്ച് ഗൃഹപ്രവേശം നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് കുടുംബങ്ങൾ പറയുന്നത്.

12/05/2026

നാണംകെട്ട അമേരിക്കൻദാസ്യത്തിന് ഇന്ത്യൻ ജനത സഹിക്കണമോ?

ദേശീയത ഉയരട്ടെ
പ്രതിഷേധം തുടരട്ടെ.

12/05/2026

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും കഠിനാധ്വാനത്തെയും പ്രതീക്ഷകളെയും പരിഹസിക്കുന്ന വാർത്തകളാണ് നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

സാധാരണക്കാരുടെ മക്കൾക്ക് മെഡിക്കൽ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന രീതിയിൽ പരീക്ഷാ സംവിധാനങ്ങളെ കച്ചവടവൽക്കരിച്ചതിന്റെ ദുരന്തഫലമാണിത്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന സംവിധാനത്തിന്റെ തന്നെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ എല്ലാ അധികാരങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത് കേന്ദ്ര സർക്കാരിലേക്ക് കേന്ദ്രീകരിച്ചതിന്റെ കൂടി പരിണതഫലമാണ് ബിഹാറിലും ഗുജറാത്തിലും ഹരിയാനയിലുമൊക്കെ നാം കാണുന്ന വൻ ക്രമക്കേടുകൾ.

പണം നൽകുന്നവർക്ക് ചോദ്യപേപ്പർ മുൻകൂട്ടി ലഭിക്കുകയും പരീക്ഷാ കേന്ദ്രങ്ങളിൽ ഒത്തുകളി നടക്കുകയും ചെയ്യുന്നതിലൂടെ അർഹരായ കുട്ടികളുടെ ഭാവിയാണ് തുലാസിലാകുന്നത്. അഴിമതിയെ സ്ഥാപനവൽക്കരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

ഇതാദ്യമായല്ല നീറ്റ് പരീക്ഷ അട്ടിമറിക്കപ്പെടുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കോച്ചിംഗ് മാഫിയകളെയും പരീക്ഷാ ലോബികളെയും സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല.
"ഒരു പരീക്ഷ, ഒരു ചോദ്യം" എന്ന് കൊട്ടിഘോഷിക്കപ്പെട്ട നീറ്റിന്റെ സുതാര്യതയില്ലായ്മയും പോരായ്മകളും മുൻപ് തന്നെ ഇടതുപക്ഷം ചോദ്യം ചെയ്തതാണ്.

​വിദ്യാഭ്യാസത്തെ വിൽപനയ്ക്ക് വെക്കുന്ന ഇത്തരം ജനദ്രോഹപരമായ നിലപാടുകൾ തിരുത്തപ്പെടേണ്ടതുണ്ട്.വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അഴിമതിക്ക് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

12/05/2026
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram
695033