27/05/2026
കേരള PSC എംപ്ലോയീസ് സംഘ് മുന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ഓര്‍മ്മയായി.
പ്രണാമം 🙏🌹
കേരള വനം വന്യജീവി വകുപ്പിലെ DyRFO, SFO, BFO, Forest Watcher തസ്തികകളിൽ ജോലി നോക്കുന്നവരുടെ സംഘടന.
27/05/2026
കേരള PSC എംപ്ലോയീസ് സംഘ് മുന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ഓര്‍മ്മയായി.
പ്രണാമം 🙏🌹
26/05/2026
ഫോറസ്റ്റ് സംഘ് ഭാരവാഹികള്‍ ബഹുമാനപ്പെട്ട HoFF ശ്രീ രാജേഷ് രവീന്ദ്രന്‍സാറിനേയും ഭരണവിഭാഗം APCCF ശ്രീ പ്രമോദ് ജി കൃഷ്ണന്‍ സാറിനേയും കണ്ടു. വനപാലകരുടെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയായി.
റൂള്‍ ഭേദഗതി , FBA മാരുടെ തടസ്സപ്പെട്ടിരിക്കുന്ന പ്രമോഷന്‍ , FBA മാര്‍ക്ക് ഷോള്‍ഡര്‍ ബാഡ്ജ് നല്‍കുന്നകാര്യം , റൂളില്‍ ഇല്ലാത്ത റിബണ്‍ ഗ്രേഡ് റെയിഞ്ച് ഓഫീസര്‍മാര്‍ ധരിക്കണമെന്ന APCCF ഉത്തരവ് , ഗ്രേഡ് ഡെസിഗ്നേഷന്‍ ഉത്തരവില്‍ തസ്തികയില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യണമെന്ന വ്യവസ്ഥകാരണം ഗ്രേഡ് DyRO , ഗ്രേഡ് RFO ലഭിക്കാത്ത അവസ്ഥ , പാലക്കാട്ടും പത്തനംതിട്ടയിലും അപേക്ഷ നല്‍കിയിട്ടും FBA മാര്‍ക്ക് സ്ഥലംമാറ്റം നല്‍കാത്ത സാഹചര്യം , ശമ്പളക്കമ്മീഷന്‍ മുമ്പാകെ വനപാലകര്‍ക്ക് പ്രത്യേക പാരിറ്റി വകുപ്പ് നേരിട്ട് ആവശ്യപ്പെടുക , അതിനായി വനപാലക സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കല്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. ബഹുമാന്യരായ HoFF ഉം Admin APCCF ഉം ഇക്കാര്യങ്ങള്‍ വരുന്ന സീനിയര്‍ ഫോറസ്റ്റ് ഓഫീസേഴ്സ് മീറ്റീങ്ങില്‍ ഉള്‍പ്പെടുത്താം എന്നറിയിച്ചു.
26/05/2026
വനപാലകരുടെ ന്യായമായ ആവശ്യങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് ബഹു വനം വകുപ്പ് മന്ത്രി ശ്രീ ഷിബു ബേബി ജോണ്‍. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന നേതാക്കള്‍ മന്ത്രിക്ക് അനുമോദനങ്ങള്‍ അറിയിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. റൂള്‍ ഭേദഗതിയും പ്രൊമോഷനിലെ കാലതാമസവും ഉള്‍പ്പെടെ ചര്‍ച്ചചെയ്ത കൂടിക്കാഴ്ചയില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന പ്രസിഡന്‍റ് ബിഎസ് ഭദ്രകുമാര്‍ , ജനറല്‍ സെക്രട്ടറി ബിജു ബി നായര്‍ , സംസ്ഥാന ഭാരവാഹികളായ ജോസഫ് വര്‍ഗ്ഗീസ് , പി ശിവപ്രശാന്ത് , ജിജെ ഷൈജു , വി അനന്തസൂര്യ , ബി ബിനോയ് എന്നിവര്‍ പങ്കെടുത്തു . ഡ്യൂട്ടിക്ക് ആനുപാതിക വിശ്രമം , ബീറ്റ് അസിസ്റ്റന്‍റുമാരുടെ വിവിധ പ്രശ്നങ്ങൾ, ഓണ്‍ലൈന്‍ ഉള്‍പ്പെടെ പൊതു സ്ഥലംമാറ്റത്തിലെ സുതാര്യത പുതിയ ഫോറസ്റ്റേഷനുകളിൽ തസ്തികകളിലെ കുറവ് , യൂണിഫോം പരിഷ്കരണത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.
👍👍👍🌿👍👍👍
26/05/2026
🙏 പ്രിയമുള്ളവരെ...
പ്രിയ സുഹൃത്തും കേരള പി എസ് സി ഓഫീസ് ഉദ്യോഗസ്ഥനും KPSC എംപ്ലോയീസ് സംഘിന്റെ മുൻ സംസ്ഥാന ജനല്‍ സെക്രട്ടറിയും ആയിരുന്ന ഹരികൃഷ്ണൻ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അഡ്മിറ്റ് ആണ്. നിലവിൽ അദ്ദേഹത്തിന് ലിവർ ട്രാൻസ്പ്ലാന്റേഷൻ അടക്കമുള്ള ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. O+ve രക്തഗ്രൂപ്പുകാരനായ ഹരിക്ക് ലിവർ നൽകാൻ തയ്യാറുള്ള ഒരു ദാതാവിനെ അടിയന്തരമായി കണ്ടെത്തണമെന്ന് മെഡിക്കൽ ടീം അറിയിച്ചിരിക്കുകയാണ്. തയ്യാറുള്ളവർ എത്രയും പെട്ടെന്ന് താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു 🙏
Ph:മനോജ് -7907226868
പ്രദീപ് -9496811790
NB :- ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുന്നതും ഡോണറിലേക്ക് എത്താന്‍ സഹായകമാവും 🙏
😂😊
18/05/2026
ബഹുമാനപ്പെട്ട കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ ഷിബു ബേബി ജോണിന് അനുമോദനങ്ങള്‍ ♥♥
വകുപ്പിനേയും വനപാലകരേയും ജനകീയവും സുതാര്യവുമാക്കാന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ ബഹുമാനപ്പെട്ട മന്ത്രിക്ക് സാധിക്കട്ടെ ...
- Forest Sangh
- KFPSS
04/05/2026
അഭിവാദ്യങ്ങള്‍ 👍👍
അനുമോദനങ്ങള്‍ 🥰
19/04/2026
ഡെപ്യൂട്ടി റെയിഞ്ച് ഓഫീസറായി ഒളകര ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറി പോകുന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന പ്രസിഡന്‍റിന് ഫോറസ്റ്റ് സംഘ് പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ അനുമോദന യാത്രയയപ്പ് 😊
കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സസ്പെൻഷൻ പിൻവലിക്കുക: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്.
മലയാലപ്പുഴ പഞ്ചായത്തിൽ നിന്നും അനധികൃതമായും അനുമതിയില്ലാതെയും കാട്ടുപന്നികളെ വെടിവെച്ച് കൊണ്ടുപോയി എന്ന് നാട്ടുകാരും പഞ്ചായത്തും പരാതി പറഞ്ഞതിനെ തുടർന്നാണ് നോർത്ത് കുമരംപേരൂർ ഫോറസ്റ്റേഷൻ സ്റ്റാഫ് കേസ്സ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ഉണ്ടായ സമ്മർദ്ദങ്ങളും രാഷ്ട്രീയ കാരണങ്ങളും ആണ് പഞ്ചായത്ത് പ്രസിഡണ്ടും മറ്റും നിലപാട് മാറ്റാന്‍ കാരണം എന്ന് വ്യക്തമാണ്. യാതൊരുവിധ അനുമതിയില്ലാതെ കാട്ടുപന്നിയെ വെടിവെച്ച് കൊന്നത് അനുമതിയോടുകൂടി എന്ന് ആഴ്ചകള്‍ക്കിപ്പുറം മാറ്റുകയാണ്. കൂടാതെ പാലായിലെ സ്വാധീനം കൂടിയായപ്പോൾ ഇതിലൂടെ നടന്നുകൊണ്ടിരുന്ന കച്ചവടവും എല്ലാം ഇരുളിൽ മറഞ്ഞു. ഇതാണോ സാമാന്യനീതി എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. സത്യസന്ധമായും കൃത്യമായും ജോലി ചെയ്ത വനപാലകരെ തങ്ങളുടെ ഡ്യൂട്ടി നിർവഹിച്ചു എന്ന പേരിൽ ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ഇപ്രകാരം ശിക്ഷിക്കുന്നത് കടുത്ത വഞ്ചനയും വനവകുപ്പിനോടുള്ള അവഹേളനവും ആണ്. ഇക്കാര്യത്തിൽ വനവകുപ്പ് മേലധികാരികളും എല്ലാ ജീവനക്കാരും ശക്തമായി പ്രതിഷേധിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തില്‍ അനധികൃതമായിട്ടുള്ള ഇറച്ചി വില്പനയും ദുരൂഹ ഇടപെടലുകളും കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് പന്നി വേട്ടയുടെ മറവിൽ നടക്കുന്ന അനധികൃത വ്യാപാരം പുറത്തുകൊണ്ടുവരണമെന്നും KFPSS ആവശ്യപ്പെടുന്നു. ആകയാൽ അടിയന്തരമായി കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സസ്പെൻഷൻ പിൻവലിച്ച് ജീവനക്കാർക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആവശ്യപ്പെടുന്നു