26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ 2026 മെയ് 22 മുതൽ 25 വരെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൽ പങ്കെടുത്ത ക്യാമ്പ് അംഗങ്ങൾ.
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ളസർട്ടിഫിക്കറ്റ് വിതരണം ബഹു. തൊഴിൽ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവഹിച്ചു.
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൻ്റെ മികച്ച ക്യാമ്പ് അവലോകന റിപ്പോർട്ടിനുള്ള അവാർഡ് കുമാരി ദേവശ്രീ എസ്., കുമാരി അനാമിക അനിൽകുമാർ എന്നിവർ പങ്കിട്ടു. ആയിരം രൂപ വീതമുള്ള ക്യാഷ് പ്രൈസ് ബഹു. തൊഴിൽ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ സമ്മാനിച്ചു.
26/05/2026
സിനിമാസ്വാദനം മനുഷ്യമനസ്സുകളെ ആർദ്രമാക്കുമെന്നു ബഹു. തൊഴിൽ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരികകാര്യ വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിനെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി നിർവഹിച്ചു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ. ജി.എൽ. അരുൺ ഗോപി അധ്യക്ഷനായി. കുമാരി ദേവശ്രീ എസ്., കുമാരി അനാമിക അനിൽകുമാർ എന്നിവർ മികച്ച ക്യാമ്പ് അവലോകന റിപ്പോർട്ടിനുള്ള അവാർഡ് പങ്കിട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവയുടെ പ്രാഥമിക അറിവുകൾ, ചലച്ചിത്രപ്രവർത്തകരുമായുള്ള മുഖാമുഖം, ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദർശനം, സംഗീതപരിപാടി എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചലച്ചിത്ര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ക്ലാസ്സുകൾ നയിച്ചു. ഛായാഗ്രാഹകനും കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശ്രീ.സണ്ണി ജോസഫ് ISC മുഖ്യപ്രഭാഷണം നടത്തി. തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ശ്രീ.ബാഹുൽ രമേശ് ചടങ്ങിന് ആശംസകൾ അറിയിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി ശ്രീ.സി. അജോയ് സ്വാഗതവും ക്യാമ്പ് ഡയറക്ടറും നടിയുമായ ശ്രീമതി ജോളി ചിറയത്ത് നന്ദിയും പറഞ്ഞു.
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൻ്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങളിൽ നിന്നും...
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൻ്റെ സമാപന ദിനത്തിൽ ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ശ്രീ.ബാഹുൽ രമേശ് നയിച്ച Story in Structure എന്ന സെഷനിൽ നിന്നും..
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൻ്റെ മൂന്നാം ദിനത്തിൽ Albert Lamorisse സംവിധാനം ചെയ്ത 'റെഡ് ബലൂൺ', Zhang Yang സംവിധാനം ചെയ്ത 'ഗെറ്റിങ് ഹോം' എന്ന ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്നും..
26/05/2026
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക ഡയറക്ടറേറ്റിന്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിൻ്റെ മൂന്നാം ദിനത്തിൽ സംവിധായികയും നടിയുമായ മിനി ഐ.ജി. നയിച്ച Understanding the Process of Filmmaking എന്ന സെഷനിൽ നിന്നും