ഗസൽ എന്നത് ഒരു സംഗീത ശാഖ മാത്രമല്ല ഒരു സംവാദം കൂടെയാണ് കണ്ടു നോക്കിയാലോ
Victers Edu. Channel
Official page of KITE VICTERS, the complete educational channel of Government of Kerala
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിക്ടേഴ്സ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക
28/03/2026
എൻട്രൻസ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും.
*'കീ ടു എൻട്രൻസ്' പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ*
*മാർച്ച് 31 മുതൽ ആരംഭിക്കുന്നു.*
******************************************
വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 'കീ ടു എൻട്രൻസ്' (Key to Entrance) പോർട്ടലിൽ വിവിധ പരീക്ഷകളുടെ മോക്ക് ടെസ്റ്റുകൾക്ക് ഈ മാസം 30 മുതൽ തുടക്കമാകും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായി, യഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിരിച്ചിട്ടുള്ളത്. വിവിധ പരീക്ഷകൾക്കായുള്ള മോക്ക് ടെസ്റ്റുകൾ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. മാർച്ച് 30 - ജെ.ഇ.ഇ മെയിൻ, ഏപ്രിൽ- 8 കീം, ഏപ്രിൽ 24 - നീറ്റ്, മെയ് 1 - സി.യു.ഇ.ടി എന്നീ ദിവസം മുതൽ ടെസ്റ്റുകൾ ആരംഭിക്കുന്നത്.
വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ച് entrance.kite.kerala.gov.in എന്ന പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ സ്കൂള്‍ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികള്‍ക്കും എൻട്രൻസ് കോച്ചിംഗുകള്‍ക്ക് പോകുവാന്‍ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എഐ അധിഷ്ഠിതമായ പരിശീലനം വളരെ സഹായകരമായിരിക്കും.
*കെ. അൻവർ സാദത്ത്*
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
27/03/2026
ലൈവ് ഫോൺ ഇൻ സംശയ നിവാരണ പരിപാടി എസ് എസ് എൽ സി ഒരുക്കം 2026 കൈറ്റ് വിക്ടേഴ്സിൽ മാർച്ച് 29 വൈകിട്ട് 05.30 ന് ബയോളജി വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 18004259877
കൃത്യമായ പ്ലാനിംഗിലൂടെ കെ ടെറ്റ് പരീക്ഷക്ക് തയ്യാറെടുക്കാം കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് 28 മുതൽ രാത്രി 08 ന്....
Crack the k tet കെ ടെറ്റ് എക്സാം കോച്ചിംഗ് കൈറ്റ് വിക്ടേഴ്സിൽ മാർച്ച് 28 മുതൽ രാത്രി 8 ന്.....
23/03/2026
ലൈവ് ഫോൺ ഇൻ സംശയ നിവാരണ പരിപാടി എസ് എസ് എൽ സി ഒരുക്കം 2026 കൈറ്റ് വിക്ടേഴ്സിൽ മാർച്ച് 24 വൈകിട്ട് 05.30 ന് കെമിസ്ട്രി വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 18004259877
22/03/2026
https://www.youtube.com/live/IjBOXpuBLVw?si=4QH_9Ka8y3h4CaUz
എസ് എസ് എൽ സി ഒരുക്കം 2026 ലൈവ് ഫോൺ ഇൻ സംശയ നിവാരണ പരിപാടി സോഷ്യൽ സയൻസ് എസ് എസ് എൽ സി ഒരുക്കം 2026 ലൈവ് ഫോൺ ഇൻ സംശയ നിവാരണ പരിപാടി സോഷ്യൽ സയൻസ്
ഇംഗ്ലീഷിൽ ഒരു വിവരണം കമന്റ് ചെയ്യുക.
ഞങ്ങൾ ഉപയോഗിച്ച വാക്കുകളിൽ നിന്നും വ്യത്യസ്തമായവ ഉപയോഗിക്കാൻ ശ്രമിക്കുക.
ഇവിടെ തെറ്റായ ഉത്തരങ്ങൾ ഒന്നുമില്ല, ഇതൊരു നല്ല പരിശീലനം മാത്രമാണ്. നിങ്ങൾ എഴുതുന്നത് വായിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!
കൂടുതൽ വീഡിയോകൾക്കായി കാണുക
21/03/2026
ലൈവ് ഫോൺ ഇൻ സംശയ നിവാരണ പരിപാടി എസ് എസ് എൽ സി ഒരുക്കം 2026 കൈറ്റ് വിക്ടേഴ്സിൽ മാർച്ച് 22 വൈകിട്ട് 05.30 ന് സോഷ്യൽ സയൻസ്. വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 18004259877
ഞങ്ങൾ ഈ വീഡിയോയിലെ രംഗം ഇംഗ്ലീഷിൽ വിവരിച്ചിട്ടുണ്ട്, എന്നാൽ നിങ്ങളുടെ വിവരണങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ക്ലിപ്പ് കാണുക.
ഇംഗ്ലീഷിൽ ഒരു വിവരണം കമന്റ് ചെയ്യുക.
ഞങ്ങൾ ഉപയോഗിച്ച വാക്കുകളിൽ നിന്നും വ്യത്യസ്തമായവ ഉപയോഗിക്കാൻ ശ്രമിക്കുക.
ഇവിടെ തെറ്റായ ഉത്തരങ്ങൾ ഒന്നുമില്ല, ഇതൊരു നല്ല പരിശീലനം മാത്രമാണ്. നിങ്ങൾ എഴുതുന്നത് വായിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!
കൂടുതൽ വീഡിയോകൾക്കായി കാണുക
#
Click here to claim your Sponsored Listing.
Our Story
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിക്ടേഴ്സ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിന്‍റെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തിയിരുന്നത്.നിലവില്‍ G SAT 18 എന്ന ഉപഗ്രഹ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രോഡ്‌ബാൻഡ് സാറ്റ് ലൈറ്റ് ഇന്ററാക്ടീവ് നെറ്റ് വർക്കാണ് ഇത്. 2005 ജൂലൈ 28-ന് എ.പി.ജെ. അബ്ദുൾ കലാം ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരത്ത് എസ് .സി.ആര്‍.ടി. ബില്‍ഡിങ്ങില്‍ ഐ.റ്റി.@സ്കൂൾ പ്രോജക്ട്(KITE), ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടിണ്ട്. വിക്ടേഴ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികൾ റിസീവ് ഒണ്‍ലി സംവിധാനമുപയോഗിച്ചും പ്രാദേശിക കേബിള്‍സംവിധാനത്തിലൂടെയും കേരളത്തില്‍ ഉടനീളം ഉള്ള സ്കൂളുകളിലും വീടുകളിലും ലഭിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ദിവസേന രാവിലെ ആറു മുതല്‍ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.
Location
Category
Contact the business
Telephone
Address
Thiruvananthapuram
695012
