04/06/2026
500 ഗ്രാം ഓളം കഞ്ചാവും , 4.5 ഗ്രാം ഓളം M**A യും വിൽക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി
Welcome to the Official page of Thiruvananthapuram City Police. City Police, Thiruvananthapuram does the overall Policing in the capital city.
The Commissioner of Police heads City Police. It strives to provide excellent service to the general public. City Police encourages community participation in crime prevention. City Police Thiruvananthapuram was awarded best Police unit Award in the year 1993 and 1998. City Police consists of following units :
Law and order unit
This unit consists of three police subdivisions, ten circles and tw
04/06/2026
500 ഗ്രാം ഓളം കഞ്ചാവും , 4.5 ഗ്രാം ഓളം M**A യും വിൽക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി
ഓപ്പറേഷൻ തൂഫാൻ എഫക്ട്:ഫ്ലാറ്റിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ഉത്തരേന്ത്യൻ സ്വദേശിയെ ശ്രീകാര്യം പോലീസ് പിടികൂടി.
ചെറുവയ്ക്കൽ ഉള്ള ഫ്ലാറ്റിൽ കഞ്ചാവ് ചെടി നട്ടുവളർത്തി, ആയതു വിൽപ്പനയ്ക്കായി പദ്ധതി ഇട്ടിരുന്ന ഉത്തരേന്ത്യൻ സ്വദേശിയായ യുവാവിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന, റോഹ്‌തക്, ചാർകിധാത്രി, ഹൗസ് നമ്പർ.172 -ൽ രോഹ്താഷ് മകൻ വിശാൽ (26) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു സിറ്റി പോലീസ് കമ്മീഷ്ണർ കെ. കാർത്തിക്ക് IPS -ന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശ്രീകാര്യം പോലീസ് പിടികൂടിയത്. ടിയാൻ 70 ഓളം കഞ്ചാവ് ചെടികൾ ഫ്ലാറ്റിനുള്ളിൽ ചെടി ചട്ടിയിലും, മുട്ട സൂക്ഷിക്കുന്ന പേപ്പർ ട്രേയിലുമായി നട്ടു വളർത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയ്‌ക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിച്ചു വരുന്നു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു വരും ദിവസങ്ങളിൽ ലഹരിക്കെതിരായുള്ള പരിശോധനകൾ ശക്തമാക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.
പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തിരുവനന്തപുരം സിറ്റി പോലീസിന്റെ സ്നേഹം നിറഞ്ഞ ആശംസകൾ!
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് നഗരത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സിറ്റി പോലീസ് ഏർപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ. കാർത്തിക് IPS, ഡിസിപിമാരായ ശ്രീ. തപോഷ് ബസുമതാരി IPS, ശ്രീ. ദീപക് ധൻകർ IPS എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലുടനീളം മികച്ച രീതിയിൽ ഡ്യൂട്ടി നിർവ്വഹിച്ചു.
ഗതാഗതക്കുരുക്കുകൾ ഇല്ലാതെയും, യാത്രാ തടസ്സങ്ങൾ ഒഴിവാക്കിയും കുട്ടികളുടെ ആദ്യ ദിനം സുരക്ഷിതവും മനോഹരവുമാക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
അറിവിന്റെ ലോകത്തേക്ക് പുതിയ ചുവടുകൾ വെക്കുന്ന എല്ലാ കുട്ടികൾക്കും നല്ലൊരു ഭാവി ആശംസിക്കുന്നു. പഠിച്ചു മിടുക്കരായി നാളെയുടെ വാഗ്ദാനങ്ങളായി മാറാൻ നിങ്ങൾക്ക് സാധിക്കട്ടെ. മികച്ച ഒരു അധ്യയന വർഷം ആശംസിക്കുന്നു!
31/05/2026
പുതിയ അധ്യയന വർഷത്തിലേക്കു ചുവടുവയ്ക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും തിരുവനന്തപുരം സിറ്റി പോലീസിന്റെ ആശംസകൾ
31/05/2026
വര്‍ഷാരംഭത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിനായി 01.06.2026 തീയതി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
28/05/2026
ഏവർക്കും തിരുവനന്തപുരം സിറ്റി പോലീസിന്റെ ബലിപെരുന്നാൾ ആശംസകൾ !!
21/05/2026
സർക്കാർ ഉദ്യോഗസ്ഥരുടെ കോട്ടേഴ്സ് കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന അന്യസംസ്ഥാന മോഷ്ടാവ് പൂജപ്പുര പോലീസ് പിടിയിൽ.
പൂജപ്പുര റെയിൽവേ ഉദ്യോഗസ്ഥൻ താമസിക്കുന്ന അൻവർ ഗാർഡൻസിൽ കയറി കൊട്ടാരക്കര സ്വദേശിയായ റെയിൽവേ എൻജിനീയറുടെ കോട്ടേഴ്സിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മോഷ്ടിച്ച് കടന്നു കളഞ്ഞ അന്യസംസ്ഥാന മോഷ്ടാവായ മുഹമ്മദ് പർവേഷ് നാദിർ അലി എന്നയാളെ പൂജപ്പുര പോലീസ് പിടികൂടി. 21 -04-2026 പൂജപ്പുര പോലീസ് സ്റ്റേഷനിൽ റെയിൽവേ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് കൊൽക്കത്ത സ്വദേശിയായ പ്രതിയെ പൂജപ്പുര പോലീസ് പിടികൂടിയത്. തമിഴ്നാട് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് അറസ്റ്റിലായ പ്രതി . സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന കോർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും മോഷണം നടത്തിയിരുന്നത്. തൃശ്ശൂരിൽ നിന്നും ട്രെയിനിൽ സഞ്ചരിക്കാതെ പ്രതിയെ കൊല്ലത്ത് നിന്നാണ് പോലീസ് പിടികൂടിയത് .
ഫോർട്ട് പോലീസ് സബ് ഡിവിഷൻ പരിധിയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിവിധ രീതിയിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത 65 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ ഉടമകൾക്ക് കൈമാറി. ഏകദേശം 23 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളാണ് ഇപ്രകാരം കണ്ടെത്തിയത്. ഐഫോൺ, വിവോ, Samsung തുടങ്ങി വിലകൂടിയ നിരവധി ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു. ഫോർട്ട് സബ് ഡിവിഷൻ പരിധിയിൽ തമ്പാനൂർ, ഫോർട്ട്, കരമന, കോവളം, നേമം എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ. കാർത്തിക് ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് ധൻകർ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിൽ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ മനോജ് കുമാറിൻ്റെ നിർദ്ദേശപ്രകാരം ഫോർട്ട്, തമ്പാനൂർ, കരമന, കോവളം, നേമം എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മരായ, വിനോദ് കുമാർ, ജോസഫ് ലിയോൺ, അരുൺ കുമാർ, അജിത് കുമാർ പോലീസ് ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ വിവേക്, ശരത്, അനുരാജ്, അനു എസ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി ഫോണുകൾ കണ്ടെത്തിയത്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ വിവരങ്ങൾ CEIR (Central Equipment Identity Register) പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത്, അതിൻ്റെ സാങ്കേതിക സഹായത്തോടെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും IMEI നമ്പർ, ലൊക്കേഷൻ Trace ചെയ്താണ് ഫോണുകൾ കണ്ടെത്തിയത്. തിരികെ ലഭിച്ച മൊബൈൽ ഫോണുകൾ 20.05.2026 തീയതി സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് ഐ.പി.എസ് ഉടമകൾക്ക് കൈമാറി.
16/05/2026
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ 18-05-2026 ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
👮 #𝐭𝐡𝐢𝐫𝐮𝐯𝐚𝐧𝐚𝐧𝐭𝐡𝐚𝐩𝐮𝐫𝐚𝐦
14/05/2026
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയുടെ സമീപമുള്ള ഓട്ടോ സ്റ്റാന്റിനടുത്തായി ടാക്സി കാറിൽ നിന്നും യാത്രക്കാരെ ഇറക്കുന്നത് കണ്ടുകൊണ്ട് , കാർ അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ , കൊല്ലം സ്വദേശിയായ ടാക്സി കാർ ഡ്രൈവറായ യുവാവിനെ, തടഞ്ഞു നിർത്തി, ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും , ക്രൂരമായി മർദ്ദിക്കുകയും ചെയ്ത 2 ഓട്ടോറിക്ഷ ഡ്രൈവർമാരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. 12-05-2026 തീയതി രാവിലെ 10.30 മണിയോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരമന, തെലുങ്ക്ചെട്ടി സ്ട്രീറ്റിൽ TC 20/2314 വീട്ടിൽ അശോകൻ ചെട്ടിയാർ മകൻ സുഭാഷ് (46), മണക്കാട് MSK നഗറിൽ TC 41/1403 വീട്ടിൽ മണിയൻ മകൻ ശരത് (34) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.