CMO Keralam

Directions Website

CMO Keralam Official Page of CMO Keralam
(2)

*മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (28.10.2026)*1. കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക...
28/10/2026

*മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (28.10.2026)*

1. കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

2. പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.

3. പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.

4. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

5. 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

6. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.

7. പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്‌ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.

8. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

28/10/2026

"മിഷൻ സമുദ്ര: തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതിയാണിത്'

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര. സർക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൻ്റെ ഭാഗമായി 2026 ലെ കേരളം ...
28/10/2026

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര.

സർക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൻ്റെ ഭാഗമായി 2026 ലെ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.

28/10/2026

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര. സ്വപ്നം സാക്ഷാത്കരിക്കുന്നതിൻ്റെ ഭാഗമായി 2026 ലെ കേരളം മാരിടൈം ബോർഡ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.

ഉമ്മൻ ചാണ്ടി വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോൾ അതിൽ 6000 കോടിയുടെ റിയൽ എസ്റ്റ്റ്റേറ്റ് കച്ചവടം ആരോപിച്ച പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. കടൽക്കൊള്ള എന്നാണ് ദേശാഭിമാനി എഴുതിയത്. ഇവരാണ് ഇപ്പോൾ മിഷൻ സമുദ്രയേയും എതിർക്കുന്നത്.

ഇവരുടെ വികസന വിരുദ്ധത കേരളം കാണുന്നുണ്ട്, ഇവരുടെ ഭീക്ഷണിക്ക് മുന്നിൽ ഉമ്മൻ ചാണ്ടി സർക്കാർ തലകുനിച്ചില്ല. ഈ സർക്കാരും ഇവർക്ക് മുന്നിൽ മുട്ടുമടക്കില്ല

28/10/2026

'ധനകാര്യ വകുപ്പിനും സർക്കാരിനും ഒരു നിയന്ത്രണവുമില്ലാതെ ഒരു പ്രത്യേക സാമ്രാജ്യമായി തുടരാൻ കിഫ്ബിയെ അനുവദിക്കില്ല'

28/10/2026

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ആശുപത്രിയുമായി ബന്ധപ്പെട്ട വസ്തുതയെന്ത് ?

2026 ഫെബ്രുവരി 7ന് തറക്കല്ലിട്ടത് മുൻ സർക്കാരാണ്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയായത് ഏപ്രിൽ 22ന്, അന്തിമ സാമ്പത്തിക അനുമതി ലഭിച്ചത് ഓഗസ്റ്റ് 13നും, നിർമാണത്തിനുള്ള വർക്ക് ഓർഡർ നൽകിയത് സെപ്റ്റംബർ 28നുമാണ്. അതായത്, നിർണായകമായ നടപടികളൊന്നും പൂർത്തിയാക്കാതെയാണ് മുൻ സർക്കാർ പദ്ധതിക്ക് തറക്കല്ലിട്ടത്. നിർമാണത്തിലേക്ക് കടക്കാൻ ആവശ്യമായ നിർണായക നടപടികൾ പൂർത്തിയാക്കിയത് നിലവിലെ സർക്കാരിന്റെ കാലത്താണ്.

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക്...
28/10/2026

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ സർക്കാർ അനുവദിച്ചു. സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് അനുവദിച്ചത്.

സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകൾ പ്രിയദർശിനിയിലൂടെ നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയാണിത്. ജൂൺ 15ന് പദ്ധതി ആരംഭിച്ചതിന് ശേഷം സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണ്. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്നതിനാൽ, ഈ ആനുകൂല്യത്തിന്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേൽ വരില്ല.

28/10/2026

ധനകാര്യ വകുപ്പിനും സർക്കാരിനും ഒരു നിയന്ത്രണവുമില്ലാതെ ഒരു പ്രത്യേക സാമ്രാജ്യമായി തുടരാൻ കിഫ്ബിയെ അനുവദിക്കില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കലൂർ സ്‌റ്റേഡിയം, ഗോശ്രീ പാലം, കണ്ണൂർ വിമാനത്താവളം, ടെക്നോപാർക്ക്, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം ഇതൊന്നും കിഫ്ബി വഴി ഉണ്ടായതല്ല. കിഫ്ബിയിലെ ക്രമക്കേട് കൃത്യമായി അന്വേഷിക്കപ്പെടും. കുറ്റക്കാർ ശിക്ഷിക്കപ്പെടും.

നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് നൽകിയ മറുപടി

28/10/2026

GST ൽ നിന്നുള്ള റെക്കോർഡ് വരുമാനമാണ് ഇപ്പോൾ സർക്കാരിന് ലഭിച്ചത്. വരുമാനം ഇനിയും വർദ്ധിപ്പിക്കണം. ഖജനാവ് നിറച്ചിട്ടാണ് വികസന - ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ടത്. അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

27/10/2026

'നെടുമ്പാശേരിയിൽ ഒരു വീഴ്ചയും പൊലീസിനുണ്ടായിട്ടില്ല, ഇല്ലാക്കഥകൾ മെനയണ്ട. ചേരാനല്ലൂരിൽ പൊലീസിന് വീഴ്ചപറ്റി, നടപടിയുമെടുത്തു
'

Address

3rd Floor, North Block, SecretariatThiruvananthapuram/
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when CMO Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services