30/10/2026
*എസ്ഐആറിന്റെ മറവിൽ പൗരന്മാരുടെ ജനാധിപത്യ അവകാശത്തെ അട്ടിമറിക്കുന്നു- അഹമ്മദ് ദേവർകോവിൽ*
SIRൻറ മറവിൽ ഇന്ത്യയിലെ പൗരന്മാരുടെ ജനാധിപത്യ അവകാശത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെയും, ആർഎസ്എസിന്റെയും അജണ്ടകളെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്ക് മെമ്പർഷിപ്പ് വിതരണം സംസ്ഥാന പ്രസിഡണ്ട് നൽകി. ജില്ലാ പ്രസിഡൻറ് എസ് എം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സംസ്ഥാന നേതാക്കളായ സൺ റഹീം,സജീർ കല്ലമ്പലം,സഫറുള്ളഖാൻ അഡ്വ:കബീർ പേട്ട, യൂസഫ് ബീമാപള്ളി,അബ്ദുൽ സത്താർ, സൈക്കോ അഷ്റഫ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.